കലൈജ്ഞർ മെമ്മോറിയൽ കപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഭാഗമായ ഗാലറി നിർമാണ പ്രവൃത്തി മുൻ നിയമസഭാംഗം ദ്രാവിഡമണി ഉദ്ഘാടനം ചെയ്യുന്നു
പന്തല്ലൂർ: നവഭാരത ആർട്സ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നീലഗിരി ജില്ലയിലെ ആദ്യത്തെ സെവൻസ് ഫുട്ബാൾ അസോസിയേഷൻ (എസ്.എഫ്.എ) കലൈജ്ഞർ മെമ്മോറിയൽ കപ്പ് ഓൾ ഇന്ത്യ ഫ്ലഡ് ലിറ്റ് ഫുട്ബാൾ മത്സരത്തിന്റെ ഭാഗമായ ഗാലറി നിർമാണ പ്രവൃത്തി പന്തല്ലൂർ പബ്ലിക് ഗ്രൗണ്ടിൽ തുടങ്ങി. മുൻ നിയമസഭാംഗം ദ്രാവിഡമണി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. ഡി.എം.കെ നേതാവ് കാശിലിംഗം അധ്യക്ഷത വഹിച്ചു. ഡി.എം.കെ യൂത്ത് ജില്ല ഡെപ്യൂട്ടി സെക്രട്ടറി മുരളീധരൻ, ഡി.എം.കെ ജില്ല പ്രതിനിധി ചന്ദ്രബോസ്, ശാന്തി, ഭുവനേശ്വരൻ, അസപ്ജ, തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങൾ ഈ മാസം 17 മുതൽ മാർച്ച് 10 വരെ രാത്രി എട്ടു മണിക്ക് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.