കൈരളി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മെഗാ ആരോഗ്യ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഗാ ആരോഗ്യ ക്യാമ്പ് നടത്തി. പ്രസിഡന്റ് ബെന്നി ജോസഫ് , ഡി.കെ. മോഹൻ ബാബു, വീരണ്ണ, ബോസ്കോ, വിനു തോമസ്, സിസ്റ്റർ ടെൽസി, ഡോ. ടീന എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാർഡിയോളജി, ഡയബറ്റോളജി, ഫിസിയോതെറാപ്പി, ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി സജീവ്, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറര്‍ സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.