കൈരളി കലാസമിതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷാരംഭത്തിന്റെ ഉദ്ഘാടനം എച്ച്.എ.എൽ ബാംഗ്ലൂർ കോംപ്ലക്സ് സി.ഇ.ഒ എസ്. ജയകൃഷ്ണൻ നിർവഹിക്കുന്നു
ബംഗളൂരു: കൈരളി കലാസമിതിയുടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പുതുവത്സരാഘോഷത്തോടെ തുടക്കം കുറിച്ചു.
കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം എച്ച്.എ.എൽ ബാംഗ്ലൂർ കോംപ്ലക്സ് സി.ഇ.ഒ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധാകരൻ രാമന്തളി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കലാസമിതി സെക്രട്ടറി സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, ട്രഷറർ വി.എം. രാജീവ് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, അസി. സെക്രട്ടറി സി. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ എം. ബഷീർ, ബി. രാജശേഖരൻ, ടി.വി. നാരായണൻ, എ. മധുസൂദനൻ, കെ. നന്ദകുമാർ, എൻ.ബി. മധു, പി.വി.എൻ. ബാലകൃഷ്ണൻ, വി. രാജൻ, സതീദേവി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പ്രശസ്ത ചലച്ചിത്രതാരവും നർത്തകനുമായ വിനീതിന്റെ നേതൃത്വത്തിൽ നൃത്തപരിപാടി അരങ്ങേറി.
കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ നടനും നർത്തകനുമായ വിനീത് അരങ്ങിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.