ബംഗളൂരു: കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) കെ-സെറ്റ് പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരസൂചിക വിദ്യാർഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിദഗ്ധ സമിതി അവലോകനം നടത്തിയ ശേഷമാണ് പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങളുടെ പുതുക്കിയ ഉത്തര സൂചികയാണ് പുറത്തിറക്കിയത്. കണക്കിന്റെ ഉത്തരസൂചികയില്‍ മാറ്റമില്ല. പുനഃപരിശോധനയില്‍ ഒന്നിലധികം ശരിയുത്തരമുള്ളതിനാല് ഫിസിക്സിലെ ഒരു ചോദ്യത്തിനും കെമിസ്ട്രിയിലെ രണ്ടു ചോദ്യങ്ങള്‍ക്കും ബയോളജിയിലെ ഒരു ചോദ്യത്തിനും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് കെ.ഇ.എ എക്സി. ഡയറക്ടര്‍ എച്ച്. പ്രസന്ന പറഞ്ഞു.
ഹൊരനാട്, ഗഡിനാട് വിദ്യാർഥികളുടെ കന്നട ഭാഷ പരീക്ഷയിലുള്ള ടെസ്റ്റിന്റെ ഫലവും സൈറ്റില്‍ ലഭ്യമാണ്. സെറ്റ് മുഖേന ഒരു സീറ്റ് ലഭിക്കണമെങ്കില്‍ കന്നട ഭാഷാ പരീക്ഷയില്‍ 12 മാര്‍ക്ക് മിനിമം നേടിയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.