Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ കെ.ബി. ഗണപതി നിര്യാതനായി
ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകനും സ്റ്റാർ ഓഫ് മൈസൂർ, മൈസൂരു മിത്ര എന്നീ മാസികകളുടെ സ്ഥാപക എഡിറ്ററുമായ കെ.ബി. ഗണപതി (85) ഞായറാഴ്ച മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജന്മനാട്ടിലെ തന്റെ സുഹൃത്ത് ഗണപതിയുടെ വിയോഗത്തിൽ അതിദുഃഖിതനാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘‘ഈ വിയോഗം നമ്മുടെ സംസ്ഥാനത്തെ പത്രപ്രവർത്തന മേഖലയെ ദരിദ്രമാക്കി.’’എന്ന് ‘എക്സ്’ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.