പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾചറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ 'കഥായനം' പരിപാടിയിൽ ‘സമകാലിക കഥകളുടെ രചന വഴികൾ’ എന്ന വിഷയത്തിൽ ഭാഷ
ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ജിനേഷ്കുമാർ എരമം
സംസാരിക്കുന്നു
ബംഗളൂരു: നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന കഥയുടെ ആവിഷ്കാരഘടന അതതു കാലത്തിന്റെ ബോധ വ്യവഹാരങ്ങളോട് സന്തുലനപ്പെട്ടിരിക്കുന്നു എന്നും എഴുത്തിന്റെ ഏറ്റവും പുതിയതും പരീക്ഷണോന്മുഖവുമായ വഴികളെയാണ് മലയാള കഥ അഭിമുഖീകരിക്കുന്നതെന്നും പ്രഭാഷകനും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറുമായ ജിനേഷ്കുമാർ എരമം പറഞ്ഞു.
പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾചറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ 'കഥായനം' പരിപാടിയിൽ ‘സമകാലിക കഥകളുടെ രചന വഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഏതനുഭവത്തെയും ഉൾക്കൊള്ളാൻ മലയാളകഥ കരുത്താർജിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി രചിച്ച ‘പവിഴമല്ലി പൂക്കും കാലം’ എന്ന കഥാസമാഹാരത്തെ അനീസ് സി.സി.ഒ അവലോകനം ചെയ്ത് സംസാരിച്ചു. അനുബന്ധ ചർച്ച സുദേവൻ പുത്തൻചിറ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത്, ടി.കെ.കെ നായർ എന്നിവർ കൃതിയെ വിലയിരുത്തി സംസാരിച്ചു. രചയിതാവ് സതീഷ് തോട്ടശ്ശേരി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ജി. ജോയ് സ്വാഗതവും വി.സി. കേശവമേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.