പട്ടേൽ ശിവറാം
ബംഗളൂരു: ജെ.ഡി-എസ് നേതാവും മുൻ എം.എൽ.സിയുമായ പട്ടേൽ ശിവറാം (75) നിര്യാതനായി. ഹാസനിലെ ഹൗസിങ് ബോർഡ് വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു. 2010 മുതൽ 2016 വരെ നിയമ നിർമാണ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയാണ്. ഹാസൻ ജില്ല സഹകരണ ബാങ്കിന്റെ ചെയർമാൻ, ഡയറക്ടർ പദവികളും ഹാസൻ മിൽക് യൂനിയന്റെ ഡയറക്ടറായും പ്രവർത്തിച്ചു. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. നിര്യാണത്തിൽ ജെ.ഡി-എസ് നേതാക്കൾ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.