ബംഗളൂരു: ജനുവരി ഒന്നിന് വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി ബെല്ലാരിയില്‍ ബാനറുകള്‍ സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭരത് റെഡ്ഡിക്കും മറ്റു 41 പേര്‍ക്കുമെതിരെ ബി.ജെ.പി. എം.എല്‍.എ ജനാര്‍ദന റെഡ്ഡിയും വീട്ടുജോലിക്കാരന്‍ നാഗരാജും എതിര്‍ പരാതി നല്‍കി. വീട്ടില്‍ അതിക്രമിച്ചുകയറി ജാതിപരമായി അധിക്ഷേപിക്കുകയും വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ഭരത് റെഡ്ഡിയുടെ അനുയായികളായ സതീഷ് റെഡ്ഡി, നാര പ്രതാപ് റെഡ്ഡി, സൂര്യ നാരായണ റെഡ്ഡി, ചാനല്‍ ശേഖര്‍, ലോകേഷ് അവംബാവി, ഗംഗാധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും പരാതിയില്‍ പറയുന്നു.
ഹവം ഭാവി പ്രദേശത്തെ ജനാർദന റെഡ്ഡിയുടെ വസതിക്ക് സമീപം ഭരത് റെഡ്ഡിയുടെ അനുയായികള്‍ ബാനറുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്. ഇരുസംഘവും ഏറ്റുമുട്ടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.