സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അർഥമില്ല -മുഖ്യമന്ത്രി

മംഗളൂരു: സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അർഥമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഉഡുപ്പി ജില്ലയിൽ കാർക്കളയിലെ കബെട്ടയിൽ ഏഴുകോടി രൂപ ചെലവിൽ നിർമിച്ച ഡോ. ബി.ആർ. അംബേദ്കർ ഭവൻ കെട്ടിടം ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാറിന്റെ പ്രധാന ഗ്യാരണ്ടി പദ്ധതികൾക്ക് പ്രതിവർഷം 52,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതുവരെ ഈ പദ്ധതികൾക്കായി 1.20 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് പറഞ്ഞു .

സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ, മുൻ മുഖ്യമന്ത്രി എം. വീരപ്പ മൊയ്‌ലി, പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ദക്ഷിണ കന്നട ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് എം.എൻ. രാജേന്ദ്ര കുമാർ, കോസ്റ്റൽ അതോറിറ്റി ചെയർമാൻ എം.എ. ഗഫൂർ, മുൻ മന്ത്രിമാരായ ഗോപാൽ പൂജാരി, ജയപ്രകാശ് ഹെഗ്‌ഡെ, കോൺഗ്രസ് നേതാവും ജില്ലാ ഗ്യാരണ്ടി ഇംപ്ലിമെന്റേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റുമായ മുനിയാൽ ഉദയ് ഷെട്ടി, വിനയ് കുമാർ സൊറാക്കെ, ഹരീഷ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി കമ്മീഷണർ ടി.കെ. സ്വരൂപ, ഇവാൻ ഡിസൂസ എം.എൽ.സി, സംരംഭകനായ ബോല ദാമോദർ കാമത്ത്, ശുഭദ റാവു, ഹർഷ മൊയ്‌ലി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Political freedom without social and economic freedom is meaningless - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.