വേ​ന​ൽ മ​ഴ​ക്കെ​ടു​തി; മ​ര​ണ​പ്പെ​ട്ട​ത് 52 പേ​ർ

ബം​ഗ​ളൂ​രു: വ​ർ​ഷ​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വേ​ന​ൽ​മ​ഴ​യി​ലെ കെ​ടു​തി​യി​ൽ ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 52 പേ​ർ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചു. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​യി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളു​ടെ​യും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ​മാ​ർ എ​ന്നി​വ​രു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​നാ​യി യോ​ഗം ചേ​ർ​ന്നു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് പ്രീ ​മ​ൺ​സൂ​ൺ കാ​ല​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags:    
News Summary - It rained in summer; 52 people died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.