പ്രതീകാത്മക ചിത്രം

എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ.​ടി ക്വി​സ് മ​ത്സ​രം

ബം​ഗ​ളൂ​രു: ടാ​റ്റ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സ​സും (ടി.​സി.​എ​സ്) ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന് കീ​ഴി​ലെ ബോ​ർ​ഡ് ഫോ​ർ ഐ.​ടി എ​ജു​ക്കേ​ഷ​ൻ സ​ർ​വി​സ​സും (ബൈ​റ്റ്സ്) ചേ​ർ​ന്ന് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഐ.​ടി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ബി.​ഇ/​ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം. വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന ടി.​സി.​എ​സ്-​ടെ​ക് ബൈ​റ്റ്സ് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ 15ാമ​ത് എ​ഡി​ഷ​നാ​ണി​ത്.

മേ​ഖ​ല​ത​ല മ​ത്സ​ര​ങ്ങ​ൾ മം​ഗ​ളൂ​രു- മാ​ർ​ച്ച് 19, മൈ​സൂ​രു- 21, ക​ല​ബു​റ​ഗി -26, ധാ​ർ​വാ​ഡ് -28, തു​മ​കു​രു- ഏ​പ്രി​ൽ ര​ണ്ട്, ബം​ഗ​ളൂ​രു- ഏ​പ്രി​ൽ അ​ഞ്ച് എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ഏ​പ്രി​ൽ അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ഓ​രോ മേ​ഖ​ല​യി​ലെ​യും വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 12,000 രൂ​പ​യും 10,000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഫൈ​ന​ൽ വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 85,000 രൂ​പ​യു​ടെ​യും 50,000 രൂ​പ​യു​ടെ​യും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഓ​രോ സ്ഥാ​പ​ന​ത്തി​നും മേ​ഖ​ല ത​ല മ​ത്സ​ര​ത്തി​ന് 20 വീ​തം വി​ദ്യാ​ർ​ഥി​ക​ളെ അ​യ​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ല. മാ​ർ​ച്ച് 11ന​കം അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ-​മെ​യി​ൽ: bitesitquiz@gmail.com. ഫോ​ൺ: 080 41235889.

Tags:    
News Summary - IT Quiz Competition for Engineering Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.