ബി.ടി.എം തഖ്വ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ഇഷ്കിൻ നിലാവ് പരിപാടി മഹല്ല് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബി.ടി.എം തഖ്വ മസ്ജിദ് കമ്മിറ്റി ഇഷ്കിലലിയാം..ഹബീബിലൂടെ എന്ന പ്രമേയത്തിൽ 'ഇഷ്കിൻ നിലാവ്-22' സംഘടിപ്പിച്ചു. രാവിലെ തക്വിയ്യത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ കലാ പരിപാടികളോടെ തുടക്കം കുറിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.എം.സി.സി വൈസ് പ്രസിഡന്റും മഹല്ല് പ്രസിഡന്റുമായ സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സലീം വാഫി അമ്പലക്കണ്ടി പ്രഭാഷണം നടത്തി.
താഹിർ മിസ്ബാഹി അധ്യക്ഷത വഹിച്ചു. സൈഫു എരോത് സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് പ്രസിഡന്റ് അഷ്റഫ് ഹാജി, ശംസുദ്ദീൻ അനുഗ്രഹ, ഇസ്മായിൽ സെയ്നി, ലത്തീഫ് മിസ്ബാഹി, ടി.സി. സിറാജ്, റിയാസ്, സാദിഖ്, സലീം, ലത്തീഫ് ആശിർവാദ്, സിറാജ് ഹാജി, നാദിർഷ, ഷമീർ, ഈസ നീലസാന്ദ്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.