ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗെസ്റ്റ് ലെക്ചറേഴ്സ് അസോസിയേഷൻ ബംഗളൂരു ഫ്രീഡം പാർക്കിൽ നടത്തുന്ന സമരത്തിൽനിന്ന്
ബംഗളൂരു: ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഗവ. ഫസ്റ്റ് ഗ്രേഡ് കോളജസ് ഗെസ്റ്റ് ലെക്ചറേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം നാലാം ദിനം പിന്നിട്ടു. ബംഗളൂരു ഫ്രീഡം പാർക്കിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധിപേർ വ്യാഴാഴ്ചയും പങ്കെടുത്തു. ഗെസ്റ്റ് അധ്യാപകരോട് സമരം അവസാനിപ്പിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചിരുന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
ജോലിക്ക് ഹാജരാകാത്ത ഗെസ്റ്റ് അധ്യാപകരുടെ വിവരം തിങ്കളാഴ്ചമുതൽ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുന്നുണ്ട്. ശമ്പള വർധന നടപ്പാക്കാമെന്നതടക്കമുള്ള വകുപ്പുമന്ത്രിയുടെ വാഗ്ദാനവും സമരക്കാർ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.