കൂട്ടിൽ കുടുങ്ങിയ പുലി
Posted On
date_range Updated On
date_range ബെൽത്തങ്ങാടിയിൽ പുലി കെണിയിൽ കുടുങ്ങി
മംഗളൂരു: രണ്ടു മാസമായി ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത സവനാലു ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ വീണു. ജനവാസ കേന്ദ്രത്തിൽ പുലി ഇറങ്ങിയതിനെത്തുടർന്ന് രണ്ടുമാസം മുമ്പ് ആനന്ദ് ഷെട്ടിയുടെ വീടിനടുത്ത് കെണി ഒരുക്കിയ വനം അധികൃതർ പുലിയെ ആകർഷിക്കാൻ ഇരയായി കോഴിയെയും കെട്ടിയിരുന്നു. പുലി കെണിയിൽ വീണതറിയുന്ന പുലരിക്കായി കാത്തിരുന്ന ഗ്രാമീണരുടെ ഉറക്കം കെടുത്തി ആധി പടർന്നു. എന്നാൽ, കാത്തിരുന്ന ആശ്വാസവുമായാണ് ഞായറാഴ്ച പുലർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.