ബംഗളൂരു: സക്ര വേൾഡ് ആശുപത്രിക്ക് കീഴിൽ ഇന്റർനാഷനൽ നീ ആൻഡ് ഓർത്തോപീഡിക് സെന്റർ (ഐ.കെ.ഒ.സി) ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ പ്രവർത്തനമാരംഭിച്ചു.
കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പൂർണമായും ഇന്ത്യയിൽ നിർമിച്ച റോബോട്ട് ‘മിസ്സോ’യുടെ സമർപ്പണവും ചടങ്ങിൽ നടന്നു. ബേലുർ രാമകൃഷ്ണ മഠം ട്രസ്റ്റി സ്വാമി മുക്തിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു. സക്ര എം.ഡി യുച്ചി നഗാനോ, നയോമ മറ്റ്സുമി, സി.ഇ.ഒ ലവ്കേഷ് ഫസു, സി.ഒ.ഒ ഡോ. അലക്സാണ്ടർ ലെല്ലി, ഡോ. വാലന്റിന, ജേജുൻലീ, ജീൻ ചോ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.