ചോർച്ച കണ്ട ടാങ്കർ ലോറി മാറ്റി നിർത്തിയ നിലയിൽ
മംഗളൂരു: കാർവാറിൽ നിന്ന് ഹൈഡ്രോളിക് ആസിഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ചോർച്ച കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മണം അനുഭവപ്പെട്ട് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.ആ സമയം ലോറി ദേശീയ പാത 66ൽ ഉള്ളാൾ ഉച്ചില കൊടേക്കാറിൽ എത്തിയിരുന്നു. ലോറി പാതയോരത്ത് നിർത്തിയിട്ടു. മംഗളൂരു എം.ആർ.പി.എൽ കമ്പനിയിൽനിന്ന് വിദഗ്ധർ എത്തി ചോർച്ച അടച്ചു. ഉള്ളാൾ, മംഗളൂരു പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. പരിസരവാസികൾക്ക് കുറെ സമയം ശ്വാസ തടറ്റം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി.
സുരക്ഷ മുൻനിർത്തി കൊടേകാർ പ്രദേശം തഹസിൽദാർ സീൽ ചെയ്തു. അതേസമയം ദേശീയപാത വഴിയുള്ള വാഹന ഗതാഗതം പതിവുപോലെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.