ബം​ഗ​ളൂ​രു ക്യൂ​ൻ​സ് റോ​ഡി​ലെ ബി​ഫ്റ്റ് ഹാ​ളി​ൽ ന​ട​ന്ന എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ ച​ട​ങ്ങ് മേ​ഴ്സി മി​ഷ​ൻ ഫെ​ലോ​ഷി​പ് മേ​ധാ​വി മി​സ്ബാ ഷാ​ഹി​ദ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബം​ഗ​ളൂ​രു ക്യൂ​ൻ​സ് റോ​ഡി​ലെ ബി​ഫ്റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ർ​ഹ​രാ​യ 190 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ര​ണ്ടാം ഘ​ട്ട സ്കോ​ള​ർ​ഷി​പ് കൈ​മാ​റി​യ​ത്. ഷ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഹെ​ഡും മേ​ഴ്സി മി​ഷ​ൻ ഫെ​ലോ​ഷി​പ് മേ​ധാ​വി​യു​മാ​യ മി​സ്ബാ ഷാ​ഹി​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ പാ​ര​ന്‍റി​ങ് സെ​ഷ​ന് ഫാ​മി​ലി കൗ​ൺ​സി​ല​ർ ഡോ. ​ആ​സി​ഫ നേ​തൃ​ത്വം ന​ൽ​കി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ മു​ഹ​മ്മ​ദ്, എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ്സ​ൻ കോ​യ, ഹി​റ ഫൗ​ണ്ട​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സാ​ബു ഷ​ഫീ​ഖ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. എ​ച്ച്.​ഡ​ബ്ല്യു.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ്, പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​ർ, സൈ​നു​ദ്ദീ​ൻ ഷാ, ​അ​മീ​ൻ, റ​ഫീ​ക്, ഷ​ബീ​ർ, ഹ​സീ​ന, ഷ​ഹീം, ഫാ​റൂ​ഖ്, ന​ഫീ​സ, ആ​ശി​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - H.W.A Charity Foundation Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.