ഹു​സൈ​ൻ കാ​രാ​ടി അ​നു​സ്മ​ര​ണം

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​നും റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വു​മാ​യ ഹു​സൈ​ൻ കാ​രാ​ടി​യെ ത​നി​മ ക​ലാ സാ​ഹി​ത്യ വേ​ദി ബം​ഗ​ളൂ​രു അ​നു​സ്മ​രി​ച്ചു. നാ​ട്ടി​ൻ​പു​റ ത​നി​മ​യും ഗ്രാ​മീ​ണ ജീ​വി​ത സൗ​ന്ദ​ര്യ​വും ര​ച​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ത​നി​മ ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.

ഹു​സൈ​ൻ കാ​രാ​ടി​യു​ടെ മ​ക​ളും ത​നി​മ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യു​മാ​യ ഹ​സീ​ന ഷി​യാ​സ് പി​താ​വി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീം സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ആ​സി​ഫ് മ​ടി​വാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​സ് മ​ജ​സ്റ്റി​ക്, സ​ലാം നാ​ഗ​ർ​ഭാ​വി, അ​ജ്മ​ൽ നാ​സ​ർ, സ​ഹ​ൽ കോ​ട്ട​ക്ക​ൽ, ഷ​മ്മാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hussain Karadi Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.