ഹൊ​സൂ​ർ കൈ​ര​ളി സ​മാ​ജം ഓ​ണോ​ത്സ​വം നാ​ളെ

ബം​ഗ​ളൂ​രു: ഹൊ​സൂ​ർ കൈ​ര​ളി സ​മാ​ജ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ 'ഓ​ണോ​ത്സ​വം 2022' ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ മ​ത്തം റോ​ഡി​ലു​ള്ള സൂ​ഡ​പ്പ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. മു​ഖ്യാ​തി​ഥി​ക​ളാ​യി ഹൊ​സൂ​ർ എം.​എ​ൽ.​എ വൈ. ​പ്ര​കാ​ശ്, ഹൊ​സൂ​ർ മേ​യ​ർ എ​സ്.​എ. സ​ത്യ, മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, മ​ല​യാ​ളം മി​ഷ​ൻ ത​മി​ഴ്നാ​ട് ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ പി.​ആ​ർ. സ്മി​ത ടീ​ച്ച​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 7.30 മു​ത​ൽ പൂ​ക്ക​ള മ​ത്സ​രം, 8.30ന് ​ശി​ങ്കാ​രി​മേ​ളം എ​ന്നി​വ ന​ട​ക്കും. ഒ​മ്പ​തി​ന്​ ഓ​ണോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ കെ. ​നാ​യ​ർ, സ​മാ​ജം പ്ര​സി​ഡ​ന്റ് ജി. ​മ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ തോ​മ​സ്, ട്ര​ഷ​റ​ർ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, 11 മു​ത​ൽ ഓ​ണ​സ​ദ്യ, 1.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം. തു​ട​ർ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ഹൊ​സൂ​ർ മേ​ഖ​ല​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം.

മൂ​ന്നി​ന് തി​രു​വാ​തി​ര​ക്ക​ളി. 3.15ന് ​കൈ​ര​ളി രാ​ഗ​മാ​ലി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ഡാ​ൻ​സും ന​ട​ക്കും. 5.30ന് ​കൈ​ര​ളി ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ നാ​ട​കം 'വി​ട​പ​റ​യും മു​മ്പേ' അ​ര​ങ്ങേ​റും. ആ​റി​ന്​ സി​നി​മ താ​രം ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ കോ​മ​ഡി സ്കി​റ്റ്. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യി​ക ര​ഞ്ജി​നി ജോ​സ് ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.

ഓ​ണോ​ത്സ​വ ഹാ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന്​ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ തോ​മ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Hosur Kairali Samajam Onam celebration tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.