Posted On
date_range Updated On
date_range മലങ്കര സഭ പദയാത്ര ഇന്ന്
ബംഗളൂരു: മാർ ഇവാനിയോസ് മെത്രാപൊലീത്തയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര സഭ ബംഗളൂരു മേഖലയുടെ പദയാത്ര ഞായറാഴ്ച നടക്കും. രാവിലെ 7.30ന് ജാലഹള്ളി സെന്റ് തോമസ് പള്ളിയിൽനിന്ന് മത്തിക്കരെ സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക പള്ളിവരെയാണ് പദയാത്ര. ബിഷപ് മാത്യൂസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിവ്യബലി നടക്കും. അനുസ്മരണ സമ്മേളനം ഡോ. സി.എൻ. അശ്വത് നാരായണ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്നേഹവിരുന്നോടെ പരിപാടിക്ക് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.