പി.​ജി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന നി​യ​ന്ത്രണത്തിന്​ ഹൈ​കോ​ട​തിയുടെ മാ​ർ​ഗ​നി​ർ​ദേ​ശം

ബം​ഗ​ളൂ​രു: പി.​ജി താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം, നി​യ​ന്ത്ര​ണം, പ​രി​ശോ​ധ​ന, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഹൈ​ക്കോ​ട​തി സ​മ​ഗ്ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. യെ​ല​ഹ​ങ്ക​ക്ക​ടു​ത്തു​ള്ള ക​ട്ടി​ഗെ​ന​ഹ​ള്ളി​യി​ലെ മെ​സ് പ്രി​ൻ​സ് പി.​ജി​യു​ടെ ഉ​ട​മ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് സൂ​ര​ജ് ഗോ​വി​ന്ദ​രാ​ജ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ജ​ഡ്ജി ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പി.​ജി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ട്രേ​ഡ് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്ത ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി​യെ ഹ​ര​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ ഹ്ര​സ്വ​കാ​ല​ത്തേ​ക്ക് വ​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍, ജീ​വ​ന​ക്കാ​ർ, ട്രെ​യി​നി​ക​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് താ​മ​സി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​ണ് പി.​ജി.​ക​ൾ. നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ജി.​ക​ളെ നി​രോ​ധി​ക്കു​ക​യോ അ​നാ​വ​ശ്യ​മാ​യി നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യു​ക​യ​ല്ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി.​ജി ഉ​ട​മ​ക​ളോ ന​ട​ത്തി​പ്പു​കാ​രോ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ൽ അ​തി​ന്‍റെ പൂ​ര്‍ണ്ണ ഉ​ത്ത​ര​വാ​ദി​ത്വം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കു​മെ​ന്ന് ബെ​ഞ്ച് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ പി.​ജി​ക​ളു​ടെ എ​ണ്ണം, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, അ​വ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ജി.​ബി.​എ​യോ​ട് നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ല്‍ വാ​ദം കേ​ൾ​ക്ക​ൽ സെ​പ്റ്റം​ബ​ർ 28 ലേ​ക്ക് മാ​റ്റി. കെ​ട്ടി​ട നി​ര്‍മ്മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​വ പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

നി​ര്‍ദേ​ശ​ങ്ങ​ള്‍

പി.​ജി താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സ​ർ​വേ ന​ട​ത്തു​ക, ലൈ​സ​ൻ​സു​ള്ള​തും ഇ​ല്ലാ​ത്ത​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സു​ള്ള​തു​മാ​യ പി.​ജി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, കോ-​ലി​വി​ങ് സ്‌​പെ​യ്‌​സു​ക​ൾ, സ​ർ​വി​സ് അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ, മ​റ്റ് താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ തി​രി​ച്ച​റി​യാ​ന്‍ അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. അം​ഗീ​കൃ​ത കെ​ട്ടി​ട പ്ലാ​ൻ, ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ൾ, അ​ന​ധി​കൃ​ത​മാ​യി നി​ര്‍മി​ച്ച നി​ല​ക​ൾ, ടെ​റ​സ് മു​റി​ക​ൾ, പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ള്‍,, എ​ന്നി​വ​യു​ൾ​പ്പെ​ടെ കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ക്ക​ണം. മു​റി​ക​ളു​ടെ എ​ണ്ണം, കി​ട​ക്ക​ക​ളു​ടെ എ​ണ്ണം, യ​ഥാ​ർ​ത്ഥ താ​മ​സ​ക്കാ​രു​ടെ എ​ണ്ണം, ഓ​രോ താ​മ​സ​ക്കാ​ര​നും അ​നു​വ​ദി​ച്ച സ്ഥ​ലം, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ, സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ൾ, അ​ടി​യ​ന്ത​ര ലൈ​റ്റി​ങ്, എ​ക്സി​റ്റ് വാ​തി​ലു​ക​ൾ, അ​ടു​ക്ക​ള, എ​ൽ.​പി.​ജി സു​ര​ക്ഷ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. കൂ​ടാ​തെ അ​ഗ്നി​ശ​മ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

സു​ര​ക്ഷ​യു​ടെ പേ​രി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ താ​മ​സ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത​യെ​യും അ​ന്ത​സ്സി​നെ​യും ഹ​നി​ക്കു​ന്ന​താ​ക​രു​ത്. കി​ട​പ്പു​മു​റി​ക​ൾ, കു​ളി​മു​റി​ക​ൾ, വ​സ്ത്രം മാ​റു​ന്ന സ്ഥ​ല​ങ്ങ​ൾ, മ​റ്റ് സ്വ​കാ​ര്യ ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്ക​ണം. സ്ത്രീ​ക​ള്‍ക്ക് അ​വ​ര്‍ താ​മ​സി​ക്കു​ന്ന പേ​യി​ങ് സെ​ന്‍റ​റു​ക​ളി​ൽ പ​രി​സ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും താ​മ​സ​ക്കാ​രു​ടെ എ​ണ്ണ​വും അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ചി​ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. ന​ഗ​ര​ത്തി​ലെ എ​ല്ലാ പി.​ജി​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ ഡേ​റ്റബേ​സ് നി​ര്‍മി​ക്കാ​ന്‍ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും മാ​ര്‍ഗനി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

Tags:    
News Summary - High Court guidelines for regulating the conduct of PGs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.