ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്സ്; സ്പൈ​ന​ൽ റി​ഹാ​ബ് ബോ​ധ​വ​ത്ക​ര​ണം നാ​ളെ

ബം​ഗ​ളൂ​രു: പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്സ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ സ്പൈ​ന​ൽ റി​ഹാ​ബ് ബോ​ധ​വ​ത്ക​ര​ണം ശ​നി​യാ​ഴ്ച ന​ട​ക്കും.

വൈ​കീ​ട്ട് നാ​ലി​ന് മാ​റ​ത്ത​ഹ​ള്ളി​യി​ലെ എ​ഡി​ഫി​സ് വ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി പി.​കെ. സ്റ്റീ​ൽ​സ് എം.​ഡി കെ.​ഇ. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹെ​ല്‍പ്പി​ങ് ഹാ​ന്‍ഡ്സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ സം​രം​ഭ​മാ​യ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​റോ റി​ഹാ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്പൈ​ന​ൽ റി​ഹാ​ബ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ന്യൂ​റോ വൈ​ക​ല്യ​മു​ള്ള​വ​രെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കി അ​വ​ർ​ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന​താ​ണ് കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​റോ റി​ഹാ​ബ് ല​ക്ഷ്യ​മി​ടു​ന്ന​ത്.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണ​ത്തി​ൽ തു​ട​ങ്ങി​യ ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്സ് സേ​വ​ന പ്ര​വൃ​ത്തി​ക​ള്‍ ഇ​പ്പോ​ൾ ഭ​ക്ഷ​ണ വി​ത​ര​ണം, ചി​കി​ത്സാ സ​ഹാ​യം, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, വൃ​ക്ക രോ​ഗ നി​ർ​ണ​യ ക്യാ​മ്പു​ക​ൾ, ര​ക്ത ദാ​നം, ആം​ബു​ല​ൻ​സ് സ​ർ​വി​സ്, വീ​ട് നി​ർ​മാ​ണം, ശൗ​ചാ​ല​യ നി​ർ​മാ​ണം, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി, കെ​യ​ര്‍ ഹോം ​തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം മേ​ഖ​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് ക​രു​ത​ലാ​യി മാ​റാ​നാ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​യാ​ണ് കെ​യ​ര്‍ ഹോം. ​നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ കാ​ല​യ​ള​വി​ല്‍ അ​ണു​മു​ക്ത​മാ​ക്ക​പ്പെ​ട്ട അ​ന്ത​രീ​ക്ഷ​ത്തി​ല്‍ താ​മ​സ​വും ഭ​ക്ഷ​ണ​വും വാ​ഹ​ന സൗ​ക​ര്യ​വും ന​ൽ​കാ​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കെ​യ​ർ ഹോം.

1700​ൽ പ​രം രോ​ഗി​ക​ൾ​ക്ക് കെ​യ​ർ ഹോ​മി​ലൂ​ടെ ആ​ശ്വാ​സ​മൊ​രു​ക്കാ​നാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.ച​ട​ങ്ങി​ൽ അ​സീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ഷ​ഹ​ദാ​ദ്, ഡോ. ​ആ​യി​ഷ അ​ഫ്റ, അ​ബ്ദു​ൽ ജ​ലീ​ൽ മ​ദ​നി, എം.​കെ. നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ക്കും.

Tags:    
News Summary - Helping Hands; Spinal rehab awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.