ഹ​ലേ​ഗാ​ഡി​യി​ൽ പാ​വ​ഞ്ചെ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച വിദ്യാർഥികൾ

മു​ങ്ങി​മ​രി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ മം​ഗ​ളൂ​രു​വി​ന​ടു​ത്ത സൂ​റ​ത്ത്ക​ൽ ഹ​ലേ​ഗാ​ഡി​യി​ൽ പാ​വ​ഞ്ചെ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നാ​ലു വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ല്ലൈ മു​ഹി​ള​നി​ൽ​നി​ന്ന് സ​ഹാ​യം കൈ​പ്പ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ഡു​പ്പി​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ സ​ന്ദ​ർ​ശി​ച്ച് മം​ഗ​ളൂ​രു നോ​ർ​ത്ത് മു​ൻ എം.​എ​ൽ.​എ ബി.​എ. മു​ഹി​യു​ദ്ദീ​ൻ ബാ​വ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. സൂ​റ​ത്ത്ക​ൽ വി​ദ്യാ​ദാ​യി​നി ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​യ​ശ്വി​ത് ച​ന്ദ്ര​കാ​ന്ത് (16), എ. ​നി​രു​പ് (16), കെ. ​അ​ൻ​വി​ത് (16), സി.​എ. രാ​ഘ​വേ​ന്ദ്ര (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Help given to parents of four drowned students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.