പുഴയിൽ കുടുങ്ങിയ പിക്കപ്പ് വാൻ തള്ളിക്കയറ്റുന്നു
Posted On
date_range Updated On
date_range പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നു; വാഹനങ്ങൾ മുങ്ങി
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കനത്ത മഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പുഴ കടക്കുന്നതിനിടെ വാഹനങ്ങൾ മുങ്ങി. സുബ്രഹ്മണ്യ, കൊല്ലമൊഗറു ഭാഗങ്ങളിലാണ് വെള്ളം പൊങ്ങിയത്.
പിക്കപ്പ് വാനുമായി മഹേഷ് കൊല്ലമൊഗറുവിൽ കുടുങ്ങി. കൊത്തിനടുക്കയിലെ രാമകൃഷ്ണയുടെ വീട്ടിൽനിന്ന് തേങ്ങ കയറ്റി പിക്കപ്പുമായി പുഴയിൽ ഇറങ്ങിയതിനു പിന്നാലെ പൊടുന്നനെ വെള്ളം പൊങ്ങുകയായിരുന്നു. നാട്ടുകരുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനം കയറ്റിയത്. വിവിധ തരം വാഹനങ്ങൾ സമാന രീതിയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.