എച്ച്.ഡി. രേവണ്ണ 

എസ്.ഐ.ടി സ്വതന്ത്രം, നിഷ്പക്ഷം-മുഖ്യമന്ത്രി

ഹാസൻ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ പ്രവർത്തനം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വാർത്തക്കുറിപ്പിൽ പറഞ്ഞു.സംസ്ഥാന സർക്കാർ അന്വേഷണത്തിൽ ഇടപെടുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. കാര്യക്ഷമമായും സത്യസന്ധതയോടെയും പ്രവർത്തിക്കുന്ന പ്രഗല്ഭരായ പൊലീസ് ഉദ്യോഗസ്ഥരാണ് എസ്.ഐ.ടി തലപ്പത്തുള്ളത്.അതേസമയം, കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നത് തന്റെ സർക്കാർ നയമാണ്. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യംവിട്ട പ്രതി പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും സഹകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാ​ൽ ല​ക്ഷം അ​ശ്ലീ​ല പെ​ൻ​ഡ്രൈ​വു​ക​ൾ വി​ത​ര​ണം ചെ​യ്തു -കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: പ്ര​ജ്വ​ൽ രേ​വ​ണ്ണ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല വി​ഡി​യോ​ക​ളു​ടെ 25,000 പെ​ൻ​ഡ്രൈ​വു​ക​ൾ ഹാ​സ​ൻ മ​ണ്ഡ​ലം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് വി​ത​ര​ണം ചെ​യ്ത​താ​യി മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പൊലീസിന്‍റെ സഹായത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.

രേ​വ​ണ്ണ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നേ​ക്ക് മാ​റ്റി

ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ജെ.​ഡി.​എ​സ് എം.​എ​ൽ.​എ എ​ച്ച്.​ഡി രേ​വ​ണ്ണ​യു​ടെ ജാ​മ്യ​ഹ​ര​ജി​യി​ൽ വി​ധി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക കോ​ട​തി മു​മ്പാ​കെ​യാ​ണ് എം.​എ​ൽ.​എ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ കൊ​റ​മം​ഗ​ള ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഈ​മാ​സം എ​ട്ട് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ എ​സ്.​ഐ.​ടി​ക്ക് കൈ​മാ​റി​യി​രു​ന്നു.

നെ​ഞ്ചു​വേ​ദ​ന; രേ​വ​ണ്ണ ര​ണ്ടു​മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി​യി​ൽ

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന എ​ച്ച്.​ഡി. രേ​വ​ണ്ണ എം.​എ​ൽ.​എ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കീ​ട്ട് 4.15ന് ​വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​റോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Tags:    
News Summary - HD Revanna who is in judicial custody.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.