ഗ്രേറ്റർ ബംഗളൂരു ടൗൺഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട് കുമാരപാർക്കിലെ ഗവൺമെന്റ് ഹോം ഓഫിസിൽ വെച്ച് കർഷക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഡി.കെ. ശിവകുമാർ സംസാരിക്കുന്നു
ബംഗളൂരു: രാമനഗരക്കടുത്ത് ബിഡദിയിൽ നിർമിക്കാൻ പോകുന്ന ഗ്രേറ്റർ ബംഗളൂരു ടൗൺഷിപ് പദ്ധതിക്ക് 80 ശതമാനം കർഷകരും സമ്മതം അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച പറഞ്ഞു. ജൂൺ ആദ്യവാരം നഷ്ടപരിഹാര വിതരണം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം മൂന്നു ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കും. താന്‍ ആരംഭിച്ച പദ്ധതിയല്ല ഇതെന്നും കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൗൺഷിപ് നിർദേശം ആദ്യമായി ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ ഡി.എൽ.എഫിന് നൽകിയിരുന്നു ഇത് പ്രായോഗികമല്ലെന്ന് പറഞ്ഞ് ഡി.എൽ.എഫ് പിന്‍ മാറുകയായിരുന്നു. ടൗൺഷിപ്പും അനുബന്ധ അടിസ്ഥാന സൗകര്യ പദ്ധതികളും വികസിപ്പിച്ചുകഴിഞ്ഞാൽ മേഖലയിലെ ഭൂമിയുടെ വില ഗണ്യമായി ഉയരുമെന്ന് ചൂണ്ടിക്കാട്ടി കർഷകരോട് ഉടൻ ഭൂമി വിൽക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. കനകപുര റോഡ്, ബംഗളൂരു-മൈസൂരു റോഡ്, നൈസ് റോഡ് എന്നിവയിലൂടെ നിർദിഷ്ട ടൗൺഷിപ്പിനെ ബന്ധിപ്പിക്കുമെന്നും സാറ്റലൈറ്റ് ടൗൺ റിങ് റോഡുമായി സംയോജിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ബംഗളൂരു സൗത്ത് ജില്ലയിലെയും രാമനഗര താലൂക്കിലെയും ഒമ്പത് ഗ്രാമങ്ങളിലായി ഏകദേശം 7,481 ഏക്കർ ഭൂമിയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.