പ്ര​ഭു​ന്യ

ബി​രു​ദ വി​ദ്യാ​ർ​ഥി​നി ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നെ​ത്തി​യ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ബ്ര​ഹ്മ​ണ്യ പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​ഭു​ന്യ​യാ​ണ് (21) മ​രി​ച്ച​ത്. സ്വ​കാ​ര്യ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ പ​ഠ​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന്റെ കു​ളി​മു​റി​യി​ൽ ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹം കെം​പ​ഗൗ​ഡ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ, മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും മാ​താ​വ് ആ​രോ​പി​ച്ചു.

Tags:    
News Summary - graduate student found died with throat slit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.