കർണാടകയിൽ ആർ.എസ്.എസ് പ്രകടനത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ബംഗളൂരു: കർണാടകയിൽ ആർ.എസ്.എസിന്‍റെ വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. സിർവാറിലെ താലൂക്ക് പഞ്ചായത്ത് വികസന ഓഫീസറായ കെ.പി പ്രവീൺ കുമാറിനെയാണ് സസ്പെന്‍റ് ചെയ്തത്. 12ന് നടന്ന ആഘോഷ പരിപാടിയിലാണ് പ്രവീൺ പങ്കെടുത്തത്.

എം.എൽ.എ മനപ്പ വജ്ജലിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് പ്രവർത്തിച്ചിരുന്ന പ്രവീൺ ആർ.എസ്.എസ് യൂനിഫോമിൽ വടി പിടിച്ച് ജാഥയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. സർക്കാർ ജീവനക്കാർക്ക് നിഷ്കർഷിച്ചിട്ടുള്ള പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

2021ലെ കർണാടക സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ പ്രവീൺ കുമാറിനെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Government official suspended for participating in RSS event in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.