മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധം

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന് ഗോ ബാക്ക് വിളി

മംഗളൂരു: കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഉഡുപ്പി ജില്ലയുടെ വികസനം അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ ബിജെപി യുവമോർച്ച പ്രവർത്തകർ ‘ഗോ ബാക്ക്’ പ്രതിഷേധം നടത്തി. ഉഡുപ്പിയോട് സംസ്ഥാന സർക്കാർ ചിറ്റമ്മ മനോഭാവം സ്വീകരിക്കുന്നുവെന്നും ജില്ലയിലെ ജനങ്ങൾക്ക് നീതി നിഷേധിക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി യുവമോർച്ച ജില്ല യൂനിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ഉദ്ഘാടനം ചെയ്തു.

സർക്കാർ ഗ്യാരണ്ടി പദ്ധതികൾ പ്രകാരം ഉഡുപ്പിയിലെ പൊതുഗതാഗത സേവനങ്ങൾ ദുർബലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ഹെബ്ബാൾക്കർ സ്ഥലത്തെത്തിയപ്പോൾ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ റോഡിലേക്ക് നീങ്ങി മന്ത്രിയെ തടയാൻ ശ്രമിച്ചു. വൻ പൊലീസ് സന്നാഹം ഈ നീക്കം തടഞ്ഞു.

Tags:    
News Summary - Go back call for Minister Lakshmi Hebbalkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.