മൈസൂർ റോഡിലെ ആസാദ് നഗറിൽ നടന്ന എം.എം.എ മീലാദ് സംഗമങ്ങളുടെ സമാപന സമ്മേളം സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ ലോക രാഷ്ട്രങ്ങൾ നിശ്ശബ്ദരാവുന്നത് ഭീതിദായകമാണെന്നും എം.എം.എ സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങളുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈസൂർ റോഡിലെ ആസാദ് നഗറിൽ നടന്ന സമാപന സംഗമത്തിൽ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.
ആഷിഖ് ദാരിമി ആലപ്പുഴ ‘പ്രവാചക സ്നേഹം’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. നമിറ മസ്ജിദ് ഖത്തീബ് ഇബ്രാഹീം മദനി, എം.എം.എ ട്രഷറർ കെ.എച്ച്. ഫാറൂഖ്, സെക്രട്ടറി ശംസുദ്ദീൻ കൂടാളി, ആയിശ സ്കൂൾ ചെയർമാൻ എം.വൈ ഹംസത്തുല്ല, അലിക്കോയ, ടി.ടി.കെ. തങ്ങൾ, ഇർശാദ് ഖാദിരി തുടങ്ങിയവർ സംസാരിച്ചു. ഹിദായത്തുൽ ഇസ്ലാം വിദ്യാർഥികളുടെ വിവിധ കലാ മത്സരങ്ങൾ നടന്നു. സൽമാൻ റഹ്മാനി നേതൃത്വം നൽകി. ബ്രാഞ്ച് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി സ്വാഗതവും ശാഹിദ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.