Posted On
date_range Updated On
date_range ബസപകടത്തിൽ നാല് തീർഥാടകർ മരിച്ചു
ബംഗളൂരു: കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസും പച്ചക്കറി നിറച്ച ലോറിയും മറ്റൊരു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ തൽക്ഷണം മരിച്ചു.30 പേർക്ക് പരിക്കേറ്റു. 55 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ചെന്നൈക്കടുത്തുള്ള ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോലാർ സ്വദേശികളായ തീർഥാടകരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരിച്ചത്. ബസ് ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം.
എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി ബസിനു പിന്നിൽ ഇടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.