സീബെ ഗൗഡ ശോഭ ദുംബിശ്രീ ഭാനു കിരൺ
ബംഗളൂരു: തുമകൂർ ജില്ലയിലെ കുനിഗലിനടുത്ത് ബൈപാസിൽ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെക്ക് സമീപമുള്ള ഹോസ്റ്റലിൽ വാലി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. ഗൗഡ കുടുംബത്തോടൊപ്പം മഗഡി പട്ടണത്തിലാണ് താമസിച്ചിരുന്നത്. അത്താഴത്തിന് ശേഷം കുട്ടിയെ സ്കൂൾ ഹോസ്റ്റലിൽ തിരികെ വിടാൻ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
വഴിയിൽ അവർ കുനിഗൽ ബൈപാസിൽ എത്തിയപ്പോൾ ഒരു വൺവേ റോഡിൽ തെറ്റായ വശത്ത് നിന്ന് അമിതവേഗത്തിൽ വന്ന ലോറി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാറും അമിത വേഗതയിലായിരുന്നുവെന്നും അപകടത്തിന്റെ ആഘാതം വളരെ ഗുരുതരമായിരുന്നതിനാൽ കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.