ബംഗളൂരു: അൾസൂർ ശ്രീനാരായണ സമിതി അങ്കണത്തിൽ മഹാകവി കുമാരനാശാന് സ്മൃതി മണ്ഡപം നിർമിക്കുന്നതിന് തറക്കല്ലിട്ടു.
രാവിലെ 10ന് നടന്ന ചടങ്ങിൽ ശ്രീനാരായണ സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ ശിലാസ്ഥാപന കർമം നിർവഹിച്ചു. പൂജകൾക്ക് വിപിൻ ശാന്തി നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് ട്രഷറർ എ.ബി. അനൂപ്, ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയർമാൻ എം.എസ്. രാജൻ, ആശാൻ പഠന കേന്ദ്രം ചെയർമാൻ വി.കെ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ എസ്. ജ്യോതിശ്രീ, വനിതാ വിഭാഗം ചെയർ പേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ദീപ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.