Posted On
date_range Updated On
date_range മുൻ എം.എൽ.എയുടെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
മംഗളൂരു: കാർക്കള മുൻ നിയമസഭാംഗം പരേതനായ ഗോപാല ഭണ്ഡാരിയുടെ മകൻ സുദീപ് ഭണ്ഡാരി (48) ട്രെയിൻ തട്ടി മരിച്ചു. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ബ്രഹ്മാവറിനടുത്തുള്ള ബാർകൂറിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം.
ഹെബ്രിയിൽ വൈൻ ഷോപ് നടത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ബ്രഹ്മാവർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.