മംഗളൂരു: ഡോ.ബി.ആർ. അംബേദ്കറുടെ ഭരണഘടന സ്ഥാപിച്ച ജനാധിപത്യ, മതേതര വഴിയിലൂടെ സമൂഹത്തെയും രാഷ്ട്രത്തെയും നയിക്കാൻ കഴിയുന്ന സാഹചര്യമാണ് വർത്തമാന കാലം തേടുന്നതെന്ന് ഞായറാഴ്ച ഉഡുപ്പിയിൽ കീഴടങ്ങിയ മാവോവാദി തോമ്പാട്ട് ലക്ഷ്മിയുടെ ഭർത്താവും ആന്ധ്രയിലെ മുൻ മാവോവാദി നേതാവുമായ സഞ്ജീവ് പറഞ്ഞു.
ആന്ധ്രയിൽ മാവോവാദി പ്രസ്ഥാനആന്ധ്രയിൽ മാവോവാദി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന ഇദ്ദേഹം നേരത്തെ ആന്ധ്ര സർക്കാറിന് കീഴടങ്ങിയിരുന്നു. പോർമുഖത്ത് നിന്നായിരുന്നു തോമ്പാട്ടിലെ പഞ്ചു പൂജാരിയുടെ ഏഴ് മക്കളിൽ ഏക പെൺകുട്ടിയായ ലക്ഷ്മിയെ സഞ്ജീവ് കണ്ടുമുട്ടിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുപിന്നാലെ തന്റെ ഗ്രാമത്തിലെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ലക്ഷ്മിയുടെ ആത്മധൈര്യവും നിശ്ചയദാർഢ്യവും മാവോവാദി സംഘത്തിലും അവർ പ്രകടിപ്പിച്ചു. സഞ്ജീവ ലക്ഷ്മിയെ വിവാഹം ചെയ്ത് ഇരുവരും ആന്ധ്രപ്രദേശിലേക്ക് താമസം മാറ്റുകയായിരുന്നു.
2009ലാണ് സഞ്ജീവ് മാവോവാദി പ്രസ്ഥാനത്തിൽനിന്ന് വിടവാങ്ങിയത്. വ്യവസ്ഥാപരമായ അനീതികൾക്കെതിരെ പ്രായോഗികമായ പരിഹാരമെന്ന നിലയിലായിരുന്നു മാവോവാദി പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. എന്നാൽ, ആത്മപരിശോധനയും ജീവിതാനുഭവങ്ങളും തന്നെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു. നിയമപരവും ഭരണഘടനാപരവുമായ വഴികളിലൂടെയാണ് യഥാർഥ പുരോഗതിയും നീതിയും പിന്തുടരേണ്ടതെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ വിചാരം. ആന്ധ്രപ്രദേശ് സർക്കാർ മുമ്പാകെയുള്ള കീഴടങ്ങൽ ജീവിതവഴിയിൽ സുപ്രധാന നാഴികക്കല്ലായി. ഭൂതകാല ഭാരങ്ങൾ ഇറക്കിവെക്കാനും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഭാവി തേടാനും അത് വഴിവെച്ചു. അംബേദ്കറുടെ ഭരണഘടനയുടെ പ്രാധാന്യം ഈ സന്ദർഭത്തിൽ പറഞ്ഞറിയിക്കേണ്ട ഒന്നല്ല. 2006 മുതൽ മാവോവാദി പ്രസ്ഥാനത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ലക്ഷ്മി കർണാടക സർക്കാറിന് കീഴടങ്ങി മുഖ്യധാരയിൽ ഒപ്പം
നിൽക്കുന്നത് തങ്ങൾ വ്യക്തിപരമായി മാത്രം കാണുന്നില്ല. മുൻ മാവോവാദികളുടെ മുഖ്യധാര സുഗമമാക്കുന്നതിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻകൈ ശാന്തിയിലേക്കും അനുരഞ്ജനത്തിലേക്കുമുള്ള പ്രശംസനീയമായ ചുവടുവെപ്പാണെന്ന് സഞ്ജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.