Posted On
date_range Updated On
date_range തേനീച്ച ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്
ബംഗളൂരു: ബെളഗാവിയിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അടക്കമുള്ള വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്. കാനാപുർ ചാവ്ഗോൺ ഹദലളഗയിലാണ് സംഭവം.
ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കമുള്ളവർ ജോലി ചെയ്യുന്നതിനിടെ പൊടുന്നനെ തേനീച്ച ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് നന്ദഗഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ഗുരുതര പരിക്കേറ്റ ഒരു ജീവനക്കാരനെ ബെളഗാവി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഫോറസ്റ്റ് കൺസർവേറ്റർ സുനിത നിംബർഗി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.