Posted On
date_range Updated On
date_range കാട്ടാനക്കൊപ്പം വിഡിയോയെടുത്ത യുവാവിന് വനം വകുപ്പ് കാൽ ലക്ഷം പിഴയിട്ടു
ബംഗളൂരു: ഭക്ഷണം തേടി റോഡില്‍ കയറിയ കാട്ടാനയോടൊപ്പം വിഡിയോയെടുത്ത യുവാവിന് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. ഗുണ്ടല്‍പേട്ടിലെ ഷാഹുല്‍ ഹമീദിനാണ് (32) പിഴ. വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന വനംവകുപ്പ് മുന്നറിയിപ്പ് മറികടന്നതാണ് കുറ്റം.
ഗുണ്ടല്‍പേട്ട് -ഊട്ടി ഹൈവേ കടന്നുപോകുന്ന ബന്ദിപ്പൂരിലാണ് സംഭവം.റോഡില്‍നിന്നിരുന്ന ആനയുടെ മുന്നില്‍നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ബന്ദിപ്പൂര്‍ വനംവകുപ്പ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.