കണ്ടെത്തിയ വിഗ്രഹങ്ങൾ
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ശ്രീരാമ ക്ഷേത്രത്തിൽനിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ അജ്ഞാതർ ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിലെ വഴിപാടുപെട്ടിയും കവർച്ച ചെയ്യുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ക്ഷേത്ര ജീവനക്കാർ ദൈനംദിന ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽനിന്ന് ഏകദേശം 600 മീറ്റർ അകലെയുള്ള നദീതീരത്ത് മോഷ്ടാക്കളുടെ നീക്കങ്ങൾ ട്രാക്കർ ഡോഗ് സ്ക്വാഡ് പിന്തുടർന്നു. അവിടെനിന്ന് ഒരു ആഭരണം കണ്ടെത്തി. തുടർന്ന് മുങ്ങൽവിദഗ്ധരെ വിന്യസിച്ചു. വെള്ളത്തിൽനിന്ന് വിഗ്രഹങ്ങളും സംഭാവനപ്പെട്ടിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.