യതീഷ്
Posted On
date_range Updated On
date_range ദക്ഷിണ കന്നടയിൽ ആദ്യ ഡെങ്കി മരണം
മംഗളൂരു: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മംഗളൂരു ദേർളക്കട്ടയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ മരിച്ചു. ഭാരത് ബീഡി കമ്പനി ബി.സി.റോഡ് ബ്രാഞ്ചിലെ ജീവനക്കാരൻ കെ. യതീഷാണ് (52) മരിച്ചത്.
ദക്ഷിണ കന്നട ജില്ലയിൽ ഈ സീസണിൽ ആദ്യ ഡെങ്കിപ്പനി മരണമാണിതെന്ന് അധികൃതർ പറഞ്ഞു. പുത്തൂരിൽ താമസിക്കുന്ന ബണ്ട്വാൾ ശാംഭൂർ സ്വദേശിയാണ് യതീഷ്. ബണ്ട്വാളിലെ ആശുപത്രിയിലും പിന്നീട് ദേർളക്കട്ട ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.