ബംഗളൂരു: ബംഗളൂരു ഐ.ടി പാർക്കിന് സമീപം കാടുഗൊഡിയിലെ വനമേഖലയിൽ തീപിടിത്തം. വൈറ്റ് ഫീൽഡിലെ ഇന്റർനാഷനൽ ടെക്നോളജി പാർക്ക് ലിമിറ്റഡിന് (ഐ.ടി.പി.എൽ) സമീപം ഞായറാഴ്ച ഉച്ചക്ക് 2.05 നാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയടക്കം സംഭവസ്ഥലത്തെത്തി. മൂന്ന് ഫയർ യൂനിറ്റിനെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. വേനൽച്ചൂടിൽ കരിയിലകൾക്കും പുല്ലിനും തീപിടിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.