കെട്ടിടത്തില്‍ തീപിടിത്തം; രണ്ടുപേരെ രക്ഷപ്പെടുത്തി

ബംഗളൂരു: കോൾസ് റോഡിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്‍റെ ടെറസിൽ കുടുങ്ങിയ രണ്ട് പേരെ പൊലീസ് സംഘവും ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പാൻട്രിയും സ്റ്റോർ റൂമും സ്ഥിതി ചെയ്യുന്ന ടെറസിലാണ് തീപിടുത്തമുണ്ടായത്. പെട്രോൾ ബങ്കിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത് എന്നത് ആശങ്ക ഉയർത്തിയിരുന്നു. നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Fire breaks out in building; two rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.