ആർ. അശോക
ബംഗളൂരു: പരാജയഭീതി കാരണം കോൺഗ്രസ് സർക്കാർ ജി.ബി.എ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ആർ. അശോക.
ബംഗളൂരുവിനെ അഞ്ച് ഭാഗങ്ങളായി വിഭജിച്ചതിനുശേഷം അഞ്ച് കോർപറേഷനുകളിലും പാർട്ടി തോൽക്കുമെന്ന് കോൺഗ്രസിന്റെ ആഭ്യന്തര സർവേകൾ കാണിക്കുന്നുണ്ടെന്നും അതിനാല്‍ സർക്കാർ മനഃപൂർവം തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പഞ്ഞു.
കോൺഗ്രസിനുള്ളിലെ കൊമ്പുകോര്‍ക്കല്‍ കാരണം തീരുമാനമൊന്നും എടുക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. കോടതി അന്തിമ സമയപരിധി നല്കിയതിനാല് നിശ്ചിത സമായത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും അശോക പറഞ്ഞു.
18,133 കോടി രൂപയുടെ ഗ്രേറ്റർ ബംഗളൂരു ഇന്റര്‍ഗ്രേറ്റഡ് സബർബൻ പദ്ധതിക്കായി ബിഡദിയിൽ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ നീക്കത്തെ കർഷകരോടുള്ള വഞ്ചന എന്ന് അശോക വിശേഷിപ്പിച്ചു. തേങ്ങ, മാങ്ങ, പട്ട്, പാൽ ഉൽപാദനം എന്നിവയാൽ സമ്പന്നമായ കാർഷിക ഭൂമി കൈയേറി കർഷകരെ തെരുവിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
സർക്കാർ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ വ്യാജ കർഷകരെ കൊണ്ടുവന്ന് കര്‍ഷകര്‍ പിന്തുണ നല്‍കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ്.
യഥാർത്ഥ കർഷകർ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ബിഡദിയിലെ കർഷകരുടെ പ്രതിഷേധത്തെ തുടക്കം മുതൽ തന്നെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ടെന്നും തുടർന്നും അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.