representational image
ബംഗളൂരു: മൈസൂരു ജില്ലയിൽ ബന്ദിപ്പൂർ ദേശീയ ഉദ്യാന പരിസരത്ത് വ്യാഴാഴ്ച കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിക്ക ഗൗഡയാണ് (65) മൊലെയുറു വനം റേഞ്ച് പരിധിയിലെ നഡഹഡി ഗ്രാമത്തിൽ ദുരന്തത്തിനിരയായത്. തുടർന്ന് ഗ്രാമവാസികൾ സംഘടിച്ച് വനപാലകർക്കെതിരെ പ്രതിഷേധിച്ചു. ഡിവൈ.എസ്.പി ഗോപാലകൃഷ്ണ, സർക്ക്ൾ ഇൻസ്പെക്ടർ ലക്ഷ്മികാന്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.