ഫാമിലി എവെയ്ക്കനിങ് കോൺഫറൻസ് പ്രഖ്യാപനസമ്മേളനം റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കണം -ഫാമിലി എവെയ്ക്കനിങ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം

ബംഗളൂരു: പാശ്ചാത്യ ലോക ക്രമത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് സമൂഹവും അധികാരികളും കൂട്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഫാമിലി എവെയ്ക്കനിങ് കോൺഫറൻസിന്റെ പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.

എതിർവർഗ ലൈംഗിക സ്വാഭാവികത ബോധത്തെ നിരാകരിക്കാനും സ്വവർഗ ലൈംഗികതയിലേക്ക് വിവാഹ സംവിധാനത്തെ പറിച്ച് നടാനും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം കുടുംബ ഭദ്രതയെ തകർക്കുകയാണ്. രക്ഷിതാക്കളും സമൂഹവും ഇതിനെതിരെ മത ധാർമിക ബോധത്തിലൂന്നിയ ശക്തമായ പ്രതിരോധം തീർക്കണമെന്നും സമ്മേളനം പറഞ്ഞു. വിസ്ഡം സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ഷാജിദ് ബഷീർ അധ്യക്ഷത വഹിച്ചു. വിസ്ഡം ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി ഒന്നിന് ബംഗളൂരുവിൽ നടക്കുന്ന ഫാമിലി എവെയ്ക്കനിങ് കോൺഫറൻസ് ലജ്നത്തുൽ ബഹുസിൽ ഇസ്‌ലാമിയ്യ പണ്ഡിതസഭ ചെയർമാനും പ്രമുഖ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാനായി അബ്ദുറഹ്മാൻകുട്ടി, ജനറൽ കൺവീനറായി ഹാരിസ് ബന്നൂർ, ഫിനാൻസ് കൺവീനറായി സി.പി. ഷഹീർ എന്നിവരെ തെരഞ്ഞെടുത്തു. കോൺഫറൻസിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണങ്ങൾ, സന്ദേശരേഖ വിതരണം, ഫോക്കസ്, കുടുംബ സംഗമങ്ങൾ, ഏരിയ സമ്മേളനങ്ങൾ, വിദ്യാർഥി സംഗമങ്ങൾ, വനിത സമ്മേളനം, ലീഡേഴ്സ് മീറ്റ് എന്നിവ സംഘടിപ്പിക്കും. റിഷാദ് അൽഹികമി, അഷ്റഫ് സലഫി, നിസാർ സ്വലാഹി, സി.പി. ഷഹീർ, ഹാരിസ് ബന്നൂർ, കെ.വി. ബഷീർ, എം.എം. കുട്ടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Family Awakening Conference Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.