Posted On
date_range Updated On
date_range ബംഗളൂരു ബസ് സ്റ്റാൻഡിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്
ബംഗളൂരു: ബംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതായി കർണാടക പൊലീസ്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു കലാശിപാളയത്തെ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.എസ്) ബസ് സ്റ്റാൻഡിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ശുചിമുറിക്ക് സമീപം കവറിൽ സൂക്ഷിച്ച നിലയിൽ ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. ഇതിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെയാണ് സൂക്ഷിച്ചിരുന്നത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സമീപത്തെ സി.സി.ടി.വികളടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.