കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ്

ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെ.ഐ.എ) അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട് മിനിറ്റിലധികം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് ഡിസംബര്‍ എട്ട് മുതല്‍ പ്രവേശന ഫീസ് ഈടാക്കും.

ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍ ) നിർദേശപ്രകാരം ടെർമിനൽ ഒന്നിലും രണ്ടിലും അറൈവൽ പിക്-അപ് സോണിൽ എല്ലാ സ്വകാര്യ കാറുകൾക്കും എട്ട് മിനിറ്റ് സൗജന്യമായി പാര്‍ക്ക് ചെയ്യാം. കാറുകൾക്ക് തുടര്‍ന്നുള്ള അഞ്ച് മിനിറ്റിന് വരെ 150 രൂപയും തുടര്‍ന്നുള്ള അഞ്ച് മിനിറ്റിന് 300 രൂപയും ഈടാക്കും.

സ്വകാര്യ ടാക്സികള്‍, ഇലക്ട്രിക് കാബുകള്‍ എന്നിവയുൾപ്പെടെ വാണിജ്യ വാഹനങ്ങൾക്ക് ആദ്യത്തെ 10 മിനിറ്റ് സൗജന്യ പാർക്കിങ് അനുവദിക്കും. ടെർമിനൽ ഒന്നിൽ എത്തുന്ന വാണിജ്യ വാഹനങ്ങൾ പി4, പി3 പാർക്കിങ് സോണുകളിലേക്ക് പോകണം. അതേസമയം ടെർമിനൽ രണ്ടിൽ സർവിസ് നടത്തുന്നവ പി2 പാർക്കിങ് സോണിലേക്ക് പോകണം. ഡിപ്പാർച്ചർ ഗേറ്റുകളിൽ യാത്രക്കാരെ ഇറക്കിവിടുന്ന കാബുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഫീസ് ബാധകമല്ല.

Tags:    
News Summary - Entry fee for vehicles at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.