Posted On
date_range Updated On
date_range കുടകിൽ ആനക്കൂട്ടം ചളിയിൽ കുടുങ്ങി
ബംഗളൂരു: കുടക് മടിക്കേരി പൊന്നംപേട്ടിലെ ശ്രീമംഗള കുമതൂരിൽ കുടിവെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടം കാപ്പിത്തോട്ടത്തിലെ ചളിക്കുണ്ടിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ മുതൽ ആനക്കൂട്ടം മേഖലയിലുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാപ്പിത്തോട്ടത്തിലെ കുളത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തിൽ ചിലത് കരകയറിയെങ്കിലും നാല് ആനകൾ കുടുങ്ങി.
ബുധനാഴ്ച രാവിലെ തോട്ടമുടമയുടെ ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ട് ഇവയെ രക്ഷപ്പെടുത്തി. അതേസമയം, മടിക്കേരി- മൈസൂരു ദേശീയപാതയിൽ സുണ്ടിക്കൊപ്പക്ക് സമീപം ബുധനാഴ്ച രാവിലെ വാഹനയാത്രക്കാർക്കുനേരെ കൊമ്പനാന ചീറിയടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.