representational image
ബംഗളൂരു: തന്റെ കുഞ്ഞ് ചത്തുപോയതറിയാതെ കുടക്, ചിക്കമഗളൂരു മേഖലയിൽ തള്ളയാന കറങ്ങി നടന്നത് 150 കിലോമീറ്റർ! വനംവകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞദിവസം കുടകിലെ പാലിബെട്ടയിലെ വീട്ടിലെ സി.സി ടി.വിയിൽ തള്ളയാനയുടെ ദൃശ്യം പതിഞ്ഞിരുന്നു.
പിന്നീട് ഇത് ചിക്കമഗളൂരു ബേലുർ- മുദ്ദിഗരെ വനമേഖലക്കടുത്തുള്ള ലക്ഷ്മി എസ്റ്റേറ്റിൽ എത്തിയതായി കണ്ടെത്തി. മുമ്പ് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ആനയായതിനാൽ ഇതിന്റെ സഞ്ചാരപാതയും ലൊക്കേഷനും അധികൃതർക്ക് നിരീക്ഷിക്കാനാവും. ഒരു മാസം മുമ്പാണ് ഈ ആനയുടെ കുഞ്ഞ് ചരിഞ്ഞതെന്നും ഇതറിയാതെ ആന കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.