കു​മാ​ര​സ്വാ​മി

​​​​വൈ​ദ്യു​തി മോ​ഷ​ണം: കു​മാ​ര​സ്വാ​മി 68,526 രൂ​പ പി​ഴ​യ​ട​ച്ചു

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി​ക്ക് ജെ.​പി ന​ഗ​റി​ലെ വീ​ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നാ​യി ​വൈ​ദ്യു​തി പോ​സ്റ്റി​ൽ​നി​ന്ന് നേ​രി​ട്ട് അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ച്ചു​വെ​ന്ന കേ​സ് നേ​രി​ടു​ന്ന ജെ.​ഡി.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി 68,526 രൂ​പ പി​ഴ​യ​ട​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ​വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യാ​യ ബെ​സ്കോം വി​ജി​ല​ൻ​സ് വി​ഭാ​ഗം ചു​മ​ത്തി​യ കേ​സി​ലാ​ണി​ത്.

വീ​ട്ടി​ലെ വൈ​ദ്യു​തി അ​ല​ങ്കാ​രം ക​രാ​ർ ഏ​​റ്റെ​ടു​ത്ത​യാ​ളു​ടെ സ​ഹാ​യി​യാ​ണ് പോ​സ്റ്റി​ൽ​നി​ന്ന് ​വൈ​ദ്യു​തി നേ​രി​ട്ട് എ​ടു​ത്ത​തെ​ന്നും ത​ന്റെ അ​റി​വോ​ടെ അ​ല്ലെ​ന്നു​മാ​യി​രു​ന്നു കു​മാ​ര​സ്വാ​മി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ ത​ന്നെ അ​ന​ധി​കൃ​ത ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഭീ​മ​മാ​യ പി​ഴ​യാ​ണ് ചു​മ​ത്തി​യ​തെ​ന്നും സ​ർ​ക്കാ​റി​ന്റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും കു​മാ​ര​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Electrical theft- Kumaraswamy fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.