ബംഗളൂരു: ഉഡുപ്പിയിൽ 71കാരിയു ടെ ശരീരത്തിൽ നിന്ന് എട്ടു കിലോ വരുന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കി. ഉഡുപ്പി ഗവ. ആശുപത്രിയിലാണ് കാർക്കള സ്വദേശിനി പുഷ്പ (71) യുടെ ശസ്ത്രക്രിയ നടന്നത്. ഇവരുടെ വലതുതോളിൽ 32 വർഷമായി ട്യൂമർ വളരാൻ തുടങ്ങിയിട്ട്.
ഉഡുപ്പി അജ്ജറക്കാട് ജില്ല ആശുപത്രിയിലെ സർജന്‍മാരടങ്ങുന്ന ടീം മൂന്നു മണിക്കൂർ നടത്തിയ പരിശ്രമത്തിനുശേഷം വിജയകരമായി ട്യൂമർ നീക്കുകയായിരുന്നു.
ജനറൽ സർജൻ ഡോ. സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഡോ. ഉമേഷ് ഉപാധ്യായ, ഡോ. വിശ്വനാഥ് ഷെട്ടി, നഴ്സിങ് സ്റ്റാഫുകൾ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.